Monday, March 23, 2009

ജന്മഭൂമി പരസ്യബോര്‍ഡ് നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീ


Imageതിരുവനന്തപുരം : ഭാരതസൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ജന്മഭൂമി സ്ഥാപിച്ച പരസ്യബോര്‍ഡ് നീക്കം ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി സ്വീകരിച്ചത് വിവാദമാകുന്നു. ബോര്‍ഡ് തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമെന്ന് പറഞ്ഞാണ് നീക്കം ചെയ്യുന്നത്. ബോര്‍ഡുസ്ഥാപിച്ച ജന്മഭൂമിക്ക് നോട്ടീസ് നല്‍കാതെയാണിത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കകം ബോര്‍ഡുനീക്കണമെന്ന് കമ്മിഷന്‍ 

നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഫോര്‍ട്ട് പോലീസ് പറയുന്നത്. അതേസമയം, താനറിയാതെയാണ് ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നളിനി നെറ്റോ ജന്മഭൂമിയോട് പറഞ്ഞു.

  ദേശീയ പാതയില്‍ നിന്നും ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ വര്‍ഷങ്ങളായി ജന്മഭൂമിക്ക് പരസ്യബോര്‍ഡുണ്ട്. മണക്കാട് കവലയിലുള്ള ഈ ബോര്‍ഡ് വ്യത്യസ്തതകൊണ്ട് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. എല്ലാ വര്‍ഷവും ആറ്റുകാല്‍ പൊങ്കാലയ്ക്കു മുമ്പ് ബോര്‍ഡിലെ ചിത്രങ്ങളും വാക്യങ്ങളും മാറ്റി പുതിയത് സ്ഥാപിക്കുകയാണ് പതിവ്. സമകാലിക സംഭവങ്ങള്‍ ചിത്രീകരിക്കുകയാണ് പതിവ്. ഇത്തവണയും ആറ്റുകാല്‍ ഉത്സവത്തിനുമുമ്പ് പുതിയ ബോര്‍ഡു വച്ചു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭാരത സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന ചിത്രമായിരുന്നു പ്രധാനമായി ബോര്‍ഡിലുണ്ടായിരുന്നത്. കത്തുന്ന താജ്ഹോട്ടലിന്റെ പശ്ചാത്തലത്തില്‍ സൈനികര്‍ മുന്നേറുന്നതാണ് ചിത്രീകരിച്ചിരുന്നത്. ജില്ലയില്‍ നിന്ന് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ പ്രമുഖ സൈനികരുടെ ചിത്രങ്ങളും മുംബൈയില്‍ കൊല്ലപ്പെട്ട സൈനികമേധാവികളുടെ ചിത്രവും പരസ്യബോര്‍ഡിലുണ്ട്. ഭീകരതയ്ക്കും തീവ്രവാദത്തിനും കപട മതേതരത്വത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ബോര്‍ഡില്‍ മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രവും ചെറുതായി കൊടുത്തിട്ടുണ്ട്.

  തെരഞ്ഞെടുപ്പിന് വളരെ മുന്‍പേ സ്ഥാപിക്കുകയും ആരില്‍ നിന്നും എതിര്‍പ്പോ ആക്ഷേപമോ ഉയരുകയും ചെയ്തിട്ടില്ലാത്ത ബോര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പേരില്‍ നീക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഇന്നലെ ഉച്ചയോടെ കമ്മീഷന്‍ ഉദ്യോഗസ്ഥരെന്നുപറഞ്ഞ് ചിലരെത്തി സമീപത്തുള്ള കച്ചവടക്കാരോടാണ് ബോര്‍ഡു നീക്കണമെന്ന് ആവശ്യപ്പെട്ടത്. ജന്മഭൂമിയുടെ ബോര്‍ഡെന്ന് വ്യക്തമായിട്ടും പത്രമോഫീസുമായി  ബന്ധപ്പെടാത്തത് ദുരൂഹമായിരിക്കയാണ്

No comments:

Post a Comment